മുംബൈ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിന് 22 ബംഗ്ലാദേശികളെ പൽഘർ ജില്ലയിൽ പോലീസ് അറസ്ററ് ചെയ്തു. ഇതിൽ12 സ്ത്രീകളുമുണ്ട്.
രജോദി ഗ്രാമത്തിലെ കുടിലുകളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1927, വിദേശ പൗരന്മാർക്കുളള 1946 ലെ നിയമം എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈയിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ഗ്രാമത്തിൽ കൂലിവേല ചെയ്താണ് ഇവർ ഉപജീവനം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.