മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ച് ദിവസംമാത്രം ജോലി. ദിവസ ജോലി സമയം 45 മിനിട്ട് വർധിപ്പിച്ച് ഈ കുറവ് പരിഹരിക്കും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ മാസം 29 മുതൽ ഇത് നടപ്പാക്കാൻ തീരുമാനമെടുത്തത്. 20 ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.സംസ്ഥാനമൊട്ടാകെ ജീവനക്കാരുടെ ജോലി സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 6.15 വരെയാക്കി ഏകീകരിച്ചിട്ടുണ്ട്. നിലവിൽ മുംബൈയിലെ സർക്കാർ ജീവനക്കാരുടെ ജോലിസമയം രാവിലെ 9.45 മുതൽ വൈകീട്ട് 5.30 വരെയാണ്. മറ്റുസ്ഥലങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് 5.45 വരെയും. ഇതിലാണ് വ്യത്യാസം വരുത്തിയത്.
അവശ്യ സർവീസുകളായ പോലീസ് ,അഗ്നിശമന സേന, കോളേജ് അധ്യാപകർ, പോളിടെക്നിക്ക് അധ്യാപകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജസ്ഥാൻ, ബിഹാർ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസമാണ് ജോലി.

LEAVE A REPLY

Please enter your comment!
Please enter your name here