ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ബാങ്കുകൾ നിശ്ചലമായി

മുംബൈ: സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്ക്കരിക്കുക എന്നതടക്കം വിവി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.ഇതോടെ രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമിതിയായ
യുണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സിന്റെ ആഭിമുഖുത്തിലാണ് പണിമുടക്ക്.യുണിയനും അധിക്യതരുമായി ഡൽഹിയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
കു​ടും​ബ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ന ലാ​ഭാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പു​തു​ക്കി​നി​ശ്ച​യി​ച്ച് പ​ഞ്ച​ദി​ന​വാ​ര പ്ര​വ​ർ​ത്ത​നം ന​ട​പ്പി​ലാ​ക്കു​ക, സ്പെ​ഷ​ൽ അ​ല​വ​ൻ​സ് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തോ​ട് സം​യോ​ജി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ പ​ന്ത്ര​ണ്ടി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജീ​വ​ന​ക്കാ​രുടെ പ​ണി​മു​ട​ക്കു​ന്ന​ത്. 

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള നി​വേ​ദ​നം നാ​ളെ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കും. ഇ​വ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് 11 മു​ത​ൽ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കും. 

പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യൂ​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.