ന്യൂസിലാൻഡിന് എതിരെ ഇന്ത്യയ്ക്ക് വിജയം

ഓക്ലാൻഡ്:  ആദ്യ 20-20 മത്സരത്തിൽ ഇന്ത്യയ്ക്ക് തിളക്കമാർന്ന ജയം. ന്യൂസിലാൻഡ് ഉയർത്തിയ 204 വിജയ ലക്ഷ്യം ഇന്ത്യ ആറ് പന്തുകൾ ബാക്കി നിൽക്കെ  സ്വന്തമാക്കി. തുടക്കത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയെ(7) നഷ്ടമായെങ്കിലും പിന്നീട് എത്തിയ നായകൻ കോലിയും കെ.എൽ രാഹുലും ചേർന്ന് കിവീസ് ബോളർമാരെ കടന്നാക്രമിച്ചു.  ശ്രേയസ് അയ്യർ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി.