പാലക്കാട്: നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് റൗഫിനെ എന്‍ഐഎ സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിച്ചു.
രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ റൗഫ് ഇന്നലെ രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും ഒളിവില്‍ കഴിയാന്‍ സഹായിച്ചത് റൗഫാണെന്നാണ് നിഗമനം. ഇതേത്തുടര്‍ന്ന് റൗഫിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഏതാനും ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ റൗഫ് വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് വളഞ്ഞാണ് എന്‍.ഐ.എ സംഘം റൗഫിനെ പിടികൂടിയത്.
നിലവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ജയിലിലാണ്, റൗഫ് മാത്രമാണ് പുറത്തുണ്ടായിരുന്നത്.