Home News കേരള സര്‍വ്വകലാശാല വിസി നിയമനം: സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

കേരള സര്‍വ്വകലാശാല വിസി നിയമനം: സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

0
കേരള സര്‍വ്വകലാശാല വിസി നിയമനം: സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദ്ദേശിക്കുന്നതിനായി സെനറ്റ് യോഗം വിളിക്കാന്‍ വിസിയുടെ തീരുമാനം. സെനറ്റ് പേര് നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേര്‍ക്കാന്‍ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്.

വിസി നിയമനത്തിന് ഗവര്‍ണര്‍ രണ്ടംഗ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ട വിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നടപടി പിന്‍വലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വിസി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ള ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സേര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാല്‍ ഗവര്‍ണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവന്‍ മറുപടിയും നല്‍കി. ഒക്ടോബര്‍ 24-ന് വിസി വിരമിക്കുന്നതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here