Home News എകെജി സെന്റര്‍ ആക്രമണക്കേസ്: മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി

എകെജി സെന്റര്‍ ആക്രമണക്കേസ്: മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി

0
എകെജി സെന്റര്‍ ആക്രമണക്കേസ്: മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് നിന്നുമാണ് ഇന്നലെ രാത്രി സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത്. ജിതിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറാണിത്.

ജിതിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ജിതിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന സുഹൃത്തിന്റെ സ്‌കൂട്ടറാണിതെന്നും സംഭവം നടന്ന ദിവസം എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടര്‍ എടുക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സ്‌കൂട്ടറിന്റെ ഉടമയെ കേസില്‍ പ്രതിയാക്കുന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുത്തിട്ടില്ല.

അതേസമയം ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എകെജി സെന്റര്‍ ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അന്ന് ധരിച്ചിരുന്ന ടീഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചുവെന്നാണ് ജിതിന്‍ മൊഴി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here