ന്യൂഡെല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നര ശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ ഉണര്വ്വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീമിന്റെ പരിധി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. 50,000 കോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.