കണ്ണൂര്‍: കനത്ത മഴയെ തുടർന്നു കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്. പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി.
നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്.
മഴ തുടരുന്നതിനിടെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയന്, ഗില്‍ബര്‍ട്ട് എന്നിവരെയാണ് കാണാതായത്.