Home News കോട്ടയ്ക്കലില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയ്ക്കലില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

0
കോട്ടയ്ക്കലില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കോട്ടയ്ക്കല്‍ ചെട്ടിയാന്‍കിണറില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ സീന(4), മറിയം(ഒരു വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ അഞ്ചരയോടെ സഫ്‌വയുടെ ഭര്‍ത്താവാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here