കല്‍പ്പറ്റ: വയനാട് ചീരാലില്‍ ഒരു മാസമായി ഭീതി പടര്‍ത്തിരുന്ന കടുവ പിടിയിലായി. തോട്ടാമൂലയിലെ വനം വകുപ്പ് ഓഫീസിന് സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ സുല്‍ത്താന്‍ ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കടുവയെ ഉള്‍വനത്തില്‍ തുറന്നുവിടും.
കടുവയുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ മൂന്ന് കൂടുകളും 18-ഓളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചാണ് വനംവകുപ്പ് കെണിയൊരുക്കിയത്. ചീരാലില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ പത്തിലധികം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പ്രദേശത്ത് ഉപരോധസമരം സംഘടിപ്പിച്ചിരുന്നു.