
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റംഗങ്ങളെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വിസി ഗവര്‍ണര്‍ക്ക് കത്തയച്ചു. തീരുമാനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യം ഉന്നയിച്ചാണ് വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിള്ള കത്തയച്ചിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിളിച്ച യോഗത്തില്‍ നിന്നു വിട്ടുനിന്ന 15 സെനറ്റംഗങ്ങളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച കത്തില്‍ വൈസ് ചാന്‍സലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സെനറ്റംഗങ്ങളെ പിന്‍വലിച്ച നടപടി തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നാണ് വിസിയുടെ കത്തിലെ ആവശ്യം.