Home News മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി

മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി

0
മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി

തിരുവനന്തപുരം: മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കാറില്‍ ഉണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശികളായ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുര കല്ലാറിന് സമീപമാണ് സംഭവം നടന്നത്. വെള്ളച്ചാട്ടം കാണാന്‍ എത്തിയവരുടെ വാഹനം മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒലിച്ചുപോയ കാര്‍ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുകയാണ്. കാര്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. ഇവിടെ ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here