ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജി.ഡി.പി 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. തൊട്ടുമുന്‍പത്തെ പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 4.1 ശതമാനമായിരുന്നു. ഇതില്‍ നിന്നാണ് ഏപ്രില്‍ പാദത്തില്‍ മൂന്നിരട്ടി വര്‍ദ്ധന ഉണ്ടായത്.
മുന്‍വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജി.ഡി.പിയില്‍ 20.1 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ സമാനകാലയളവില്‍ മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയായിരുന്നു.