Home Entertainment ഇര്‍ഫാന്‍ ഖാനും റിഷി കപൂറിനുമെതിരായ വിവാദ പരാമര്‍ശം: നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

ഇര്‍ഫാന്‍ ഖാനും റിഷി കപൂറിനുമെതിരായ വിവാദ പരാമര്‍ശം: നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

0
ഇര്‍ഫാന്‍ ഖാനും റിഷി കപൂറിനുമെതിരായ വിവാദ പരാമര്‍ശം: നടന്‍ കെ.ആര്‍.കെ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടനും സിനിമാ വിമര്‍ശകനുമായ കമാര്‍ ആര്‍.ഖാന്‍ എന്ന കെ.ആര്‍.കെ അറസ്റ്റില്‍. 2020-ല്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് അറസ്റ്റ്. യുവസേന അംഗം രാഹുല്‍ കാനലിന്റെ പരാതിയില്‍ മുംബൈയിലെ മലാഡ് പൊലീസാണ് കെ.ആര്‍.കെയെ അറസ്റ്റ് ചെയ്തത്.

2020-ല്‍ നടന്‍മാരായ ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളാണ് കെ.ആര്‍.കെയെ വെട്ടിലാക്കിയത്. സംഭവത്തില്‍ താരത്തിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഐ.പി.സി 153 എ, 294,500,501,505,67,98 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.ആര്‍.കെയെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here