
കൊച്ചി: വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് എട്ടാം തീയതിയാണ് വാഴക്കുളം സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാൽ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്.ഒ. സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.