Home National ഹേമന്ത് സോറന് കനത്ത തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക്

ഹേമന്ത് സോറന് കനത്ത തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക്

0
ഹേമന്ത് സോറന് കനത്ത തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് കൈമാറി. ഖനി ലൈസന്‍സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലാണ് നടപടി.

2021 ജൂണില്‍ ഹേമന്ത് സോറന്‍ സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോറനെതിരെ ബി.ജെ.പി പരാതി നല്‍കുകയായിരുന്നു. ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

തുടര്‍ന്ന് പരാതിയില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു. സോറന്റെ അംഗത്വം റദ്ദാക്കാവുന്നതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ സോറന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജാര്‍ഖണ്ഡിലെ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ മുതല്‍ ആരോപണം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here