തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. വിവാദ പരാമര്‍ശം താന്‍ പിന്‍വലിച്ചു. എന്റെ പരാമര്‍ശം കൊണ്ട് നാട്ടില്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണമോ കുഴപ്പമോ ഉണ്ടാകാന്‍ പാടില്ലെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നിട്ടും തന്നെ വെറുതെവിടാന്‍ തത്പരകക്ഷികള്‍ തയ്യാറായിട്ടില്ലെന്ന് കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
വര്‍ത്തമാന ഇന്ത്യയില്‍ എന്തു പറയുന്നു എന്നല്ല, ആര് പറയുന്നു എന്നാണ് നോക്കുന്നത്. പലരുടെയും ജല്‍പനങ്ങള്‍ കേട്ട് എനിക്കെതിരെ കുരുക്ക് മുറുക്കാന്‍ നോക്കി നിരാശരായവരാണ് ഇപ്പോള്‍ രാജ്യദ്രോഹിയായി തൂക്കിലേറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലര്‍ എനിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റു വരെ എടുത്തുവെച്ചിട്ടുണ്ട്. ഈ സഭയിലെ ചില അംഗങ്ങളും അതിന് കൂട്ടുപിടിയ്ക്കുന്നു എന്നതും വേദനാജനകമാണ്. എന്റെ കുറിപ്പില്‍ ഒരിടത്തും ഇന്ത്യന്‍ അധിനിവേശം എന്ന പദം ഉപയോഗിച്ചിട്ടില്ല. നാട്ടില്‍ ഒരു വര്‍ഗീയ ധ്രുവീകരണമോ, കുഴപ്പമോ ഉണ്ടാകാന്‍ പാടില്ലെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വിവാദ പരാമര്‍ശം പിന്‍വലിച്ചു. എന്നിട്ടും എന്നെ വിടാന്‍ തത്പരകക്ഷികള്‍ തയ്യാറല്ല.
രാഷ്ട്രീയ വിമര്‍ശനം എത്രയും ആകാം, എന്നാല്‍ രാജ്യദ്രോഹത്തിന്റെ തീക്കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയ്ക്ക് തീ കൊടുക്കാന്‍ ശ്രമിക്കരുതെന്ന് കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു.