Home News ഇടുക്കിയില്‍ മയക്കുമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍

ഇടുക്കിയില്‍ മയക്കുമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍

0
ഇടുക്കിയില്‍ മയക്കുമരുന്നുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍

തൊടുപുഴ: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ.ആര്‍.ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം.ജെ.ഷാനവാസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ഒരു ബൈക്കും പിടിച്ചെടുത്തു. ഇന്ന് രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വെച്ചാണ് ഇരുവരേയും പിടികൂടിയത്. മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here