Home Finance ജി.എസ്.ടി അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

ജി.എസ്.ടി അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

0
ജി.എസ്.ടി അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

ന്യൂഡെല്‍ഹി: ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചുവരുത്തരുതെന്നും അറസ്റ്റ് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്‌മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജി.എസ്.ടി കസ്റ്റംസ് അധികൃതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here