Home National ദേശവിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണങ്ങള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ദേശവിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണങ്ങള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

0
ദേശവിരുദ്ധവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണങ്ങള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡെല്‍ഹി: ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാന്‍ യൂട്യൂബ് ചാനലും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്തിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും കണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നിരോധിച്ചവയില്‍ ഉണ്ട്.

12.9 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള ലോക്തന്ത്ര ടി.വി, പത്ത് ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള യു& വി ടിവി, എ.എം റാസ് വി, ഗൗരവ് ഷാലി പവന്‍ മിതിലാഞ്ചല്‍, സര്‍ക്കാരി അപ്‌ഡേറ്റ്, സബ് കുച്ഛ് ദേഖോ തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. നിരോധിച്ച ന്യൂസ് കി ദുനിയ എന്ന ചാനല്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്.

ഇന്ത്യയിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മതപരമായ നിര്‍മ്മിതികള്‍ തകര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതുക്രമം തകര്‍ക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here