പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജൂണില്‍ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നല്‍കാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പ്ലസ് വണ്‍ പരീക്ഷ എഴുതിയത്.