സിഡ്നി: ഓസ്ട്രേലിയയിൽ കൊറോണ വാക്സിനേഷനെതിരേ വൻ പ്രതിഷേധം. വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് പേർ പ്രതിഷേധ മാർച്ച് നടത്തി. വാക്സിൻ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളിൽനിന്ന് വിലക്കിയിരുന്നു. ഇതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.
രാജ്യത്തെ 16 വയസിനു മുകളിലുള്ളവരിൽ 85 ശതമാനവും സ്വമേധയാ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഈ സാഹചര്യത്തിൽ എന്തിനാണ് നിയന്ത്രണങ്ങളെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഇപ്പോൾ ആളുകൾ തെരുവിലിറങ്ങിയിരിക്കുന്നത്.