Home Sports ടോക്യോയിൽ ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; ബോക്‌സിങ്ങില്‍ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി

ടോക്യോയിൽ ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; ബോക്‌സിങ്ങില്‍ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി

0

ടോക്യോ: ഒളിമ്പിക്സിൽ ഒരു വെള്ളി മെഡൽ മാത്രമുള്ള ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ബോക്‌സിങ്ങില്‍ 52 കിലോ വിഭാഗത്തില്‍ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

കൊളംബിയയുടെ യുബെര്‍ജന്‍ മാര്‍ടിനസിനോട് തോറ്റാണ് ലോക ഒന്നാം നമ്പര്‍ താരം പുറത്തായത്. 4-1 എന്ന സ്ലിറ്റ് ഡിസിഷനിലാണ് കൊളംബിയന്‍ താരത്തിന്റെ ജയം.

റിയോയിലെ വെള്ളി മെഡല്‍ ജേതാവിനെതിരെ ആദ്യ റൗണ്ടില്‍ അമിത് ജയം പിടിച്ചു. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ കൊളംബിയന്‍ താരം അവസാന രണ്ട് റൗണ്ടിലും ജയം പിടിച്ച് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here