Home Finance എൻഇഎഫ്ടി മെയ് 22 അർധരാത്രി മുതൽ മുടങ്ങും: ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറൽ 14 മണിക്കൂർ തടസ്സപ്പെടും

എൻഇഎഫ്ടി മെയ് 22 അർധരാത്രി മുതൽ മുടങ്ങും: ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറൽ 14 മണിക്കൂർ തടസ്സപ്പെടും

0

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറാനുളള സംവിധാനമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) ശനിയാഴ്ച അർധരാത്രി മുതൽ മുടങ്ങും. 14 മണിക്കൂറിലേക്കാണ് സേവന തടസ്സം നേരിടുക.

എൻഇഎഫ്ടിയുമായി ബന്ധപ്പെ‌ട്ട ടെക്നിക്കൽ അപ്​ഗ്രഡേഷൻ നടക്കുന്നതിനാലാണ് സേവന തടസ്സമുണ്ടാകുന്നതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. വർഷം മുഴുവനും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് എൻഇഎഫ്ടി.

മെയ് 22 അർധരാത്രി മുതൽ 23ന് ഉച്ചയ്ക്ക് രണ്ട് വരെയാകും സേവന തടസ്സം ഉണ്ടാകുക. ബാങ്കുകൾ പ്രസ്തുത വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു.

എന്നാൽ, മറ്റൊരു പണം കൈമാറാനുളള സംവിധാനമായ റിയൽ ടൈം ​ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) തടസ്സമില്ലാതെ പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here