കുവൈറ്റിൽ മൂന്നു മലയാളികൾ മരിച്ചു

കുവൈറ്റ് : കുവൈറ്റിൽ മൂന്നു മലയാളികൾ മരണമടഞ്ഞു. രണ്ട്‌ പേർ ഹൃദയാഘാതത്തെ തുടർന്നും ഒരാൾ കൊറോണ ബാധയെ തുടർന്നുമാണ് മരിച്ചത്.

ഐപിസി, പെന്തകോസ്റ്റൽ ചർച് ഓഫ്‌ കുവൈറ്റ് സീനിയർ സാഭാംഗം ബ്രദർ പി.സി.ചാക്കോ (66) , ആലപ്പുഴ മാവേലിക്കര ഈഴക്കടവ്‌ പുതിയോട്ടുവീട്ടിൽ സണ്ണി കുരുവിള ( 49) എന്നിവരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

കോട്ടയം വെള്ളൂർ സ്വദേശി സുകുമാരൻ നായർ ( 59) കൊറോണ ബാധയെ തുടർന്ന് ചികിൽസയിലായിരിക്കെയാണ് മരിച്ചത്‌. അൽ ഫവാസ്‌ കമ്പനിയിലെ ഇലക്ട്രീഷ്യൻ ആയിരുന്നു ഇദ്ദേഹം. ഭാര്യ ഷൈലജ.മക്കൾ : സുമിത, സുസ്മിത. കൊറോണ പ്രോടോകോൾ പ്രകാരം മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു.

ഐപിസി, പെന്തകോസ്റ്റൽ ചർച് ഓഫ്‌ കുവൈറ്റ് സീനിയർ സാഭാംഗം ബ്രദർ പി.സി.ചാക്കോ അൽ റാസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് ഇന്നാണ് മരിച്ചത്. ഭാര്യ സാലി ചാക്കോ.മക്കൾ: ഫ്രീഡ, ഫെബി. മൃതദേഹം കുവൈറ്റിൽ തന്നെ സംസ്കരിക്കും.

ആലപ്പുഴ മാവേലിക്കര ഈഴക്കടവ്‌ പുതിയോട്ടുവീട്ടിൽ സണ്ണി കുരുവിള ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ മറിയമ്മയും മകൻ ആബിയേലും കുവൈറ്റിലും രണ്ട്‌ പെണ്മക്കൾ നാട്ടിലുമാണ്. മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു.