ആലപ്പുഴ: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഈമാസം അഞ്ചിന് പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകളിലെ കേസ് പരിഗണിക്കുന്നതിനിടെ കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ മുഴുവൻ പ്രതികൾക്കും ജാമ്യം നൽകണമെന്ന അപേക്ഷയാണ് ആലപ്പുഴ അഡീഷനൽ ജില്ലകോടതി (മൂന്ന്) ജഡ്ജി പി.എൻ. സീത അഞ്ചിലേക്ക് മാറ്റിയത്.
അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചപ്പോൾ കീഴ്കോടതിയിൽ അപേക്ഷ നൽകാനാണ് നിർദേശിച്ചത്. തട്ടിപ്പ് കേസിൽ പോപുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരാണ് റിമാൻഡിലുള്ളത്.