തിരുവനന്തപുരം: അടച്ചിടൽ നിയന്ത്രണങ്ങൾ ലംഘിച്ച് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വൻ തിരക്ക്. ബാങ്ക് പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ടു വരെയായി ചുരുക്കിയതിനാൽ രാവിലെ മുതൽ പല ബാങ്കുകൾക്കും മുന്നിൽ ക്യൂ രൂപപ്പെട്ടത് പോലീസിനും തലവേദനയായിരുന്നു.
ക്ഷേമ പെൻഷൻ ഉൾപ്പെടെ രണ്ട് മാസത്തെ പെൻഷനുകളാണ് ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്.
ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും ഉണ്ടായാൽ പെൻഷൻ വിതരണത്തിന് മറ്റ് മാർഗങ്ങൾ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ
പെൻഷൻ വിതരണം നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.