ബാ​ങ്കു​ൾ​ക്ക് മു​ന്നി​ൽ പെൻഷൻ വാങ്ങാൻ വ​ൻ തി​ര​ക്ക്

തി​രു​വ​ന​ന്ത​പു​രം: അടച്ചിടൽ നിയന്ത്രണങ്ങൾ ലംഘിച്ച് പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്. ബാങ്ക് പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ടു വരെയായി ചുരുക്കിയതിനാൽ രാവിലെ മുതൽ പല ബാങ്കുകൾക്കും മുന്നിൽ ക്യൂ രൂപപ്പെട്ടത് പോലീസിനും തലവേദനയായിരുന്നു.
ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് മാ​സ​ത്തെ പെ​ൻ​ഷ​നു​ക​ളാ​ണ് ബാ​ങ്കു​ക​ൾ വഴി വിതരണം ചെയ്യുന്നത്. 
ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും ഉണ്ടായാൽ പെൻഷൻ വിതരണത്തിന് മറ്റ് മാർഗങ്ങൾ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ
പെൻഷൻ വിതരണം നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.