ഒരുമാസത്തേക്ക് വീട്ടുടമകൾ വാടക വാങ്ങരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളിൽ നിന്ന് വീട്ടുടമകൾ ഒരുമാസത്തേക്ക് വാടക വാങ്ങരുതെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം.
കെട്ടിട ഉടമകൾ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ വാടകക്കാരിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാൻ പാടില്ല. ഉത്തരവിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ നടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയ ഉത്തരവിൽ
മുന്നറിയിപ്പ് നൽകുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിന് കാരണം ജോലിയില്ലാതായതാണ്. താമസ സ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്ന ഭയവും പലായനത്തിന് പ്രേരിപ്പിച്ചു എന്നതിനാലാണ്
വാടക ഇളവിന് സർക്കാർ നിർദേശം നൽകിയത്.