സാമ്പത്തിക പ്രതിസന്ധി; വീണ്ടും സാലറി ചലഞ്ചിന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: കൊറോണ ഭീതിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സാ​ല​റി ച​ല​ഞ്ച്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​മ്പളം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്രതിപക്ഷം സഹകരണം വാഗ്ദാനം ചെയ്തതായാണ് സൂചന. പ്രതിസന്ധി ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​ർ ആത്മാർഥമായി സഹാ​യി​ക്ക​ണ​മെ​ന്നാ​ണ് മുഖ്യമന്ത്രിയുടെ അഭ്യർഥന.
യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു. സർക്കാർ അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ അഭ്യർഥനയോട് സഹകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ സാവകാശം നൽകണമെന്ന് പ്രതിപക്ഷ എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ ഉടൻ തീ​രു​മാ​ന​മുണ്ടാകുമെന്നാണ് അറിയുന്നത്.
ക​ഴി​ഞ്ഞ വർഷത്തെ പ്ര​ള​യ​സ​മ​യ​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യത്തിന് നല്ല പ്രതികരണമാണ് അന്ന് ലഭിച്ചത്.