തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പാൽ വാങ്ങേണ്ടെന്ന് തമിഴ്നാടിന്റെ തീരുമാനം. പാലെടുക്കുന്നത് തമിഴ്നാട് നിർത്തിവയ്ക്കുകയും ചെയ്തു. മിൽമയെയും സംസ്ഥാനത്തെ ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി ഈ തീരുമാനം.
മിൽമ മലബാർ യൂണിയനെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ഇവിടെ പാൽ സംഭരണം പ്രതിസന്ധിയിലായിട്ടുണ്ട്.
മിൽമ മേഖലയിൽ പ്രതിദിനം കർഷകരിൽനിന്ന് ആറ് ലക്ഷം ലിറ്റർ പാലാണ് ശേഖരിക്കുന്നത്. മൂന്ന് ലക്ഷം ലിറ്റർ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്.
മലബാർ മേഖലയിൽ കൂടുതൽ പേർക്ക് കൊറോണ ബാധയുണ്ടായതാണ് പാലെടുക്കുന്നതിൽ നിന്ന് തമിഴനാടിനെ പിന്തിരിപ്പിച്ചത്.