സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ബു​ധ​നാ​ഴ്ച തുടങ്ങും ;കാർഡില്ലാത്തവർക്കും റേഷൻ

തി​രു​വ​ന​ന്ത​പു​രം: സർക്കാർ പ്രഖ്യാപിച്ച സൗ​ജ​ന്യ റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചി​രു​ന്ന 35 കി​ലോ ധാ​ന്യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ അ​രി ന​ൽ​കുമെന്ന് മന്ത്രി അറിയിച്ചു. ഇ​തി​നാ​യി കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​യാ​ൾ ആ​ധാ​ർ നമ്പരും ഫോ​ണ്‍ ന​മ്പരും ചേർത്ത് സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ വ്യാ​പാ​രി​ക്ക് ന​ൽ​ക​ണം.
മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ല്ലള്ള​വ​ർ​ക്ക് രാ​വി​ലെ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യും. ദി​വ​സവും രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ എ​എ​ഐ, പി​എ​ച്ച്എ​ച്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഉ​ച്ച​യ്ക്കു​ശേ​ഷം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കുമാണ് റേ​ഷ​ൻ വിതരണ ക്രമീകരണം.
റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ക്കി​ത്തി​ര​ക്കി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ റേ​ഷ​ൻ ക​ട​യ്ക്കു മു​ന്നി​ൽ നി​ൽ​ക്കരുതെന്നും മ​ന്ത്രി പ​റ​ഞ്ഞു.