കേ​ര​ള​ത്തിന്റെ പാ​ൽ ത​മി​ഴ്നാ​ടിന് വേണ്ട; മിൽമ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​ നി​ന്നുള്ള പാ​ൽ വാങ്ങേണ്ടെന്ന് ത​മി​ഴ്നാ​ടിന്റെ തീരുമാനം. പാലെടുക്കുന്നത് തമിഴ്നാട് നിർത്തിവയ്ക്കുകയും ചെയ്തു. മിൽമയെയും സംസ്ഥാനത്തെ ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി ഈ തീരുമാനം.
മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​നെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ഇവിടെ പാ​ൽ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യിട്ടുണ്ട്.
മി​ൽ​മ മേ​ഖ​ല​യി​ൽ പ്ര​തി​ദി​നം ക​ർ​ഷ​ക​രി​ൽ​നി​ന്ന് ആ​റ് ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. മൂ​ന്ന് ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്.
മലബാർ മേഖലയിൽ കൂടുതൽ പേർക്ക് കൊറോണ ബാധയുണ്ടായതാണ് പാലെടുക്കുന്നതിൽ നിന്ന് തമിഴനാടിനെ പിന്തിരിപ്പിച്ചത്.