മുംബൈ: കൊറോണ ഭീഷണിയുടെ പശ്ചാതലത്തിൽ റിസർവ് ബാങ്ക് മെറോട്ടോറിയം പ്രഖ്യാപിച്ചതിനാൽ
മൂന്നു മാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനെതിരേ
നടപടിയുമുണ്ടാകില്ല. റിസർവ് ബാങ്ക് നിർദേശം
ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്.
വാണിജ്യ ബാങ്കുകൾ(റീജിയണൽ റൂറൽ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ), സഹകരണ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാനങ്ങൾ(ഹൗസിങ് ഫിനാൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ)തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇത് പാലിക്കണം. ഉപഭോക്താവിന്റെ താൽപര്യപ്രകാരം
വായ്പയുടെ കാലാവധി നീട്ടുകയോ തിരിച്ചടവ് ക്രമീകരിക്കുകയോ ചെയ്യണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഈ കാലയളവിൽ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ബോധപൂർവം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി കണക്കാക്കുകയുമരുതെന്നാണ് നിർദ്ദശം.