കൊയ്ത്തും സംഭരണവും സമയബന്ധിതമായി പൂർത്തിയാക്കും

ആലപ്പുഴ :കുട്ടനാട്ടിലെ വിളവെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വം പരിഹരിച്ച് നടപടികൾ വേഗത്തിലാക്കാൻ നടത്താൻ കളക് ട്രേറ്റിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി.മെയ് പകുതിയോടെ നെല്ല് സംഭരണം പൂർത്തിയാക്കാനാണ് ധാരണ.
കൊയ്ത്തു കഴിഞ്ഞ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെല്ല് 10 ദിവസത്തിനകം സംഭരിക്കാനാണ് നീക്കം.നെല്ല് സംഭരിക്കാൻ കാലതാമസം നേരിട്ടാൽ കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിച്ച് സർക്കാർ ഗോഡൗണിലേക്ക് മാറ്റും. നെല്ലുമായി പോകുന്ന ലോറികളെ പോലീസ് തടയില്ല.
സംഭരണത്തിന് ആവശ്യമായ ലോറികളുടെയും ഡ്രൈവർമാരുടെയും കുറവ് ഉടൻ പരിഹരിക്കും. ലോറികളുടെ കുറവണ്ടായാൽ മില്ലുടമകൾക്ക് ഇക്കാര്യത്തിൽ കളക്ടർക്ക് പരാതികൾ നൽകാം.
കൊയ്ത്തിനും സംഭരണത്തിലും ഏർപ്പെടുന്ന തൊഴിലാളികൾക്ക് പ്രത്യേക പ്രോട്ടോകോൾ ഏർപ്പെടുത്താനും തീരുമാനമായി.
കർഷകർക്ക് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാവില്ലെന്നും ഉന്നതതല സമിതി ഉറപ്പുനൽകി.യോഗ തീരുമാനങ്ങൾ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് ബാധകമായിരിക്കും