വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വൈറസ് വ്യാപനമുണ്ടാവുകയാണ്. ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്. ഇത് വൈറസ് ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വാദം . കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടെത്തുകയാണ് ഇത് തടയാനുള്ള ഏകപോംവഴിയെന്നും യു.എസ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ആന്റണി ഫൗസിയെന്ന ശാസ്ത്രജ്ഞനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ലോകത്ത് ഇതുവരെ 490,269 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 22,156 പേരാണ് രോഗബാധ മൂലം മരിച്ചത്.