വാഷിങ്​ടണ്‍: കൊറോണ വൈറസ്​ ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്​ ശാസ്​ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വൈറസ്​ വ്യാപനമുണ്ടാവുകയാണ്​​. ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്​. ഇത്​ വൈറസ്​ ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്നതി​ന്റെ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വാദം . കൊറോണ വൈറസിനെതിരെ​ വാക്​സിന്‍ കണ്ടെത്തുകയാണ്​ ഇത്​ തടയാനുള്ള ഏകപോംവഴിയെന്നും യു.എസ്​ ശാസ്​ത്രജ്ഞര്‍ വ്യക്​തമാക്കുന്നു. ആന്‍റണി ഫൗസിയെന്ന​ ശാസ്​ത്രജ്ഞനാണ്​​ ഗവേഷണത്തിന്​ നേതൃത്വം നല്‍കിയത്​​​. ലോകത്ത്​ ഇതുവരെ 490,269 പേര്‍ക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരിക്കുന്നത്​. 22,156 പേരാണ്​ രോഗബാധ മൂലം മരിച്ചത്​.