വാഷിംഗ്ടൺ: കർശന നിയന്ത്രണങ്ങൾക്കിടയിലും അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നു.ഇതോടെ മരണം 944 ആയി. ഇന്നലെ മാത്രം പതിനായിരത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 66,048 ആയി. യുഎസിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. രാജ്യത്തെ കൊറോണ ബാധയുടെ പകുതിയിലധികവും ഇവിടെയാണ്.
ഇറ്റലിക്കു ശേഷം കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി അമേരിക്ക മാറിയിരിക്കയാണ്.
സ്പെയിൻ കഴിഞ്ഞാൽ യുഎസിലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്. എന്നാൽ യുഎസിൽ ഇതുവരെ 394 പേരാണ് രോഗം ഭേദമായി മടങ്ങി.