വാ​ഷിം​ഗ്ട​ൺ: കർശന നിയന്ത്രണങ്ങൾക്കിടയിലും അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്നു.ഇതോടെ മരണം 944 ആയി. ഇന്നലെ മാത്രം പതിനായിരത്തിലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 66,048 ആ​യി. യുഎസിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. രാജ്യത്തെ കൊറോണ ബാധയുടെ പകുതിയിലധികവും ഇവിടെയാണ്.
ഇ​റ്റ​ലി​ക്കു ശേഷം കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി അ​മേ​രി​ക്ക മാ​റിയിരിക്കയാണ്.
സ്പെ​യി​ൻ ക​ഴി​ഞ്ഞാ​ൽ യു​എ​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ന​ട​ന്ന​ത്. എന്നാൽ യു​എ​സി​ൽ ഇ​തു​വ​രെ 394 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി മ​ട​ങ്ങി.