സാനിറ്റൈസർ , മാസ്ക് വിലയും ഓട്ടോ ചാർജും തോന്നിയപോലെ

തിരുവനന്തപുരം: നഗരത്തിലെ ഇപ്പോഴത്തെ അവസ്ഥ പറയാം…

മാസ്ക്
ഹാൻഡ് സാനിറ്റൈസർ
ഓട്ടോ ചാർജ്…

ഇവ മൂന്നിനും തോന്നിയ വില ആണ് ഈ ലോക്ക് ഡൌൺ സമയത്ത് ഈടാക്കുന്നത്…

അത്ര ഗുണമേന്മ ഇല്ലാത്ത മാസ്കിന് 100 രൂപയാണ് വട്ടിയൂർക്കാവിലെ ഒരു മെഡിക്കൽ സ്റ്റോർ ഉടമ ഈടാക്കിയത്…
ബിൽ ചോദിച്ചപ്പോൾ കോഡ് ഇല്ലാത്തതിനാൽ ബിൽ തരാൻ പറ്റില്ല എന്നായിരുന്നു മറുപടി…. ഒപ്പം അതെന്തിനാ ബിൽ ഒക്കെ എന്നൊരു കമന്റും ..
രണ്ട് ലെയർ ഉള്ള മാസ്കിന് പരമാവധി 08 രൂപയും മൂന്ന് ലെയർ ഉള്ള മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാവൂ എന്നാണ് കേന്ദ്ര ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ് എന്നോർക്കണം…

100 മില്ലി ഗ്രാം ഹാൻഡ് സാനിറ്റൈസറിന് ഒരു മെഡിക്കൽ സ്റ്റോർ ഉടമ ഈടാക്കിയത് 160 രൂപ….
200 മില്ലിക്ക് 100 രൂപയിൽ കൂടാൻ പാടില്ല എന്നതാണ് സർക്കാർ നിർദേശം .

ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചതിന് വട്ടിയൂർക്കാവിലെ ഒരു ഓട്ടോഡ്രൈവർ ഈടാക്കിയത് 80 രൂപ..
മിനിമം ചാർജ് 30 രൂപ ആണെന്നോർക്കണം ..

ലോകം മുഴുവൻ കൊറോണ മൂലമുള്ള ദുരിതം അനുഭവിക്കുമ്പോൾ ആ അവസ്ഥ ചൂഷണം ചെയ്തുള്ള ഈ പകൽ കൊള്ള അധികൃതർ അറിഞ്ഞതായി നടിക്കുന്നില്ല. നടപടിയുമില്ല.