കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യം വന്നാൽ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഫോണിൽ വിളിച്ചാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർ പ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി….
Posted by Pinarayi Vijayan on Tuesday, 24 March 2020
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ ഉൾ
പ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും മാർ ആലഞ്ചേരി അറിയിച്ചിട്ടുണ്ട്.