ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യമെമ്പാടും ജനതാ കർഫ്യൂവിന് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച കർഫ്യൂ രാത്രി ഒമ്പതു വരെയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്.എല്ലാവരും കർഫ്യൂവിൽ പങ്കാളികളാകണമെന്ന് മോദി അഭ്യർഥിച്ചു.വീടുകളിൽ തന്നെ ഇരിക്കൂ; ആരോഗ്യത്തോടെ ഇരിക്കൂ എന്ന് കർഫ്യൂവിന് മുമ്പ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കർഫ്യൂ എല്ലാ മേഖലയിലും ഏതാണ്ട് പൂർണമാണ്. രാജസ്ഥാനിൽ കർഫ്യൂ പൂർണമാണ്.കടകളും മാളുകളും അടഞ്ഞുകിടക്കുന്നു. ഗതാഗതവും സ്തംഭിച്ചു.
ഗുജറാത്തിൽ നാല് നഗരങ്ങൾ പൂർണമായി അടച്ചിട്ടിരിക്കയാണ്.
ഡെൽഹിയിൽ ബസ്, ടാക്സി, മെട്രോ അടക്കം എല്ലാം നിശ്ചലമാണ്.
രാജ്യമൊട്ടാകെ റെയിൽവേ 3,700 സര്‍വീസുകൾ റദ്ദാക്കിയിരുന്നു. നേരത്തേ സർവീസ് ആരംഭിച്ച ദീർഘദൂര ട്രെയിനുകൾ മാത്രമേ ഓടുന്നുള്ളു.
ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാന കമ്പനികൾ സർവ്വീസ് നടത്തുന്നില്ല.
കേരളത്തിൽ ജനതാ കർഫ്യൂ പൂർണമാണ്.പൊതുഗതാഗത സംവിധാനങ്ങളില്ല. അത്യാവശ്യ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമില്ല