തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ അപകടനില തരണം ചെയ്യാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിലുള്ള സുരേഷ് അപകടനില തരണം ചെയ്യാൻ 72 മണിക്കൂർ സമയമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
കൊല്ലം പത്തനാപുരത്ത്
വ്യാഴാഴ്ച അണലിയുടെ കടിയേറ്റാണ് സുരേഷ് ആശുപത്രിയിലായത്. കിണറ്റിൽ നിന്ന് പിടിച്ച അണലിയെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കിയിരുന്നു.എന്നാൽ ഒന്നുകൂടി പ്രദർശിപ്പിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തെടുക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.