Home Finance ആദായ നികുതിയിൽ ഇളവ്; നികുതി സംവിധാനം ലളിതമാക്കും

ആദായ നികുതിയിൽ ഇളവ്; നികുതി സംവിധാനം ലളിതമാക്കും

0

ന്യൂഡെൽഹി :ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
5 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയിലുള്ള വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി.
10 ലക്ഷത്തിനും 12.5 ലക്ഷത്തിനും ഇടയിലുള്ളവർക്ക് നികുതി 20 ശതമാനം. 12.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ളവർക്ക് നികുതി 25 ശതമാനമാണ് പുതിയ നികുതി. 15 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ 30 ശതമാനം നികുതിയൊടുക്കണം.

ആദായനികുതി ഇളവുകളിൽ സർക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി പറഞ്ഞു.16 ലക്ഷം നികുതിദായകരുണ്ട്. 40 കോടി നികുതി റിട്ടേണുകൾ സമർപ്പിച്ചു.
നികുതി സംവിധാനം ലഘൂകരിക്കും. ഫോമുകൾ ലളിതമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. ഉത്പാദന മേഖലയിലെ പുതിയ കമ്പനികൾക്ക് 15 ശതമാനം മാത്രം നികുതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here