പുതിയ 100 വിമാനത്താവളങ്ങള്‍: 150 പുതിയ ട്രെയിനുകൾ

ന്യൂഡെൽഹി: വ്യോമഗതാഗത മേഖലയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി. രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2024 ന് മുമ്പായി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതിന്റെ നിർമ്മാണം.
സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകൾ തുടങ്ങും.
11,000 കി.മി റെയിൽവേ ലൈൻ വൈദ്യുതീകരിക്കും.
ട്രാക്കുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. റെയിൽ ഭൂമിയിലൂടെസോളാർ ഊർജോത്പാദനം നടത്തും.
ടൂറിസം കേന്ദ്രങ്ങളിലേക്ക് തേജസ് മാത്യകയിൽ കൂടുതൽ ട്രെയിനുകൾ.

6,000 കിലോമീറ്റർ ഹൈവേകളിൽ നിന്നുള്ള വരുമാനം കൂട്ടാൻ തീരുമാനം.
ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ 2023 -ൽ പൂർത്തിയാകും.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിർമ്മാണം ഉടൻ തുടങ്ങുമെന്നും ബജറ്റിൽ പറയുന്നു.