ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുമ്പോൾ ഇന്ത്യക്കെതിരേ ആഞ്ഞടിക്കാൻ യൂറോപ്യൻ യൂണിയനും. ഈ ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ സമ്പൂർണ സമ്മേളനത്തിൽ ആകെയുള്ള 75 lഅംഗങ്ങയ്യിൽ 626 പേർ ചേർന്നാണ് പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കുന്നത്. അതേ സമയം ഇന്ത്യയ ടെ ആഭ്യന്തര കാര്യത്തിൽ പ്രമേയം അവതരിപ്പിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ പിന്തിരിയണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ആറ് പ്രമേയങ്ങളാണ് പൗരത്വ നിയമ ഭേദഗതി, കാഷ്മീർ വിഷയങ്ങളിലായി അവതരിപ്പിക്കുക. ഇന്ത്യയ്ക്ക് ഇത് വലിയ നയതന്ത്ര തിരിച്ചടിയാകുമെന്നാണ് സൂചന.
ലോകത്തിലെ ഏറ്റവും വലിയ പൗരത്വ നിഷേധമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ പറയുന്നു. യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ പ്രോഗ്രസ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റ്സ്, യൂറോപ്യൻ പീപ്പിൾസ് പാർട്ടി, യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ് ആൻഡ് നോർഡിക് ഗ്രീൻ ലെഫ്റ്റ്, യൂറോപ്യൻ ഫ്രീ അലയൻസ്, കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ്സ്, റെന്യൂ യൂറോപ് ഗ്രൂപ് എന്നീ ആറ് ഗ്രൂപ്പുകളാണ് പ്രമേയം അവതരിപ്പിക്കുന്നത്.
പൗരത്വ നിയമത്തിലെ ഭേദഗതി ആഗോള അടിസ്ഥാനത്തില്‍ അപകടകരമായ നീക്കമാണ്. മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതും വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതു മാണ്. ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കുകയും ചെയ്യുന്നു എന്നും യൂറോപ്യൻ യൂണിയൻ അംഗങ്ങള്‍ വിലയിരുത്തി.ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ നടപടികള്‍ സ്വീകരിക്കാന്‍ തയാറാവണമെന്നും യൂറോപ്യന്‍ യൂണിയനോട് അവര്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്ത് അംഗീകരിച്ച നിയമത്തിനെതിരേ യൂറോപ്യൻ യൂണിയൻ പ്രമേയം കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ വിശദീകരണം.