അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഗൂ​ഗി​ൾ പണിമുടക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. ഗൂ​ഗി​ൾ സെ​ർ​ച്ച് എ​ൻ​ജി​ൻ, ഗൂ​ഗി​ൾ ഡ്രൈ​വ് എ​ന്നി​വ​യു​ടെ സേ​വ​ന​ത്തി​ലു​ൾ​പ്പെ​ടെ​യാ​ണ് ത​ട​സം നേ​രി​ട്ട​ത്. 

അ​മേ​രി​ക്ക​യി​ൽ വാ​ഷിം​ഗ്ട​ൺ, കാലി​ഫോ​ർ​ണി​യ,ടെ​ക്സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും യൂ​റോ​പ്പി​ലെ ചില രാജ്യങ്ങ​ളി​ലു​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ന്ന പ​രാ​തി​ക​ളു​യ​ർ​ന്ന​ത്. 5,609 പ​രാ​തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​ത്. 

ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ, ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ളി​ൽ ത​ട​സം നേ​രി​ട്ട​ത് സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.
അതേ സമയം അമേരിക്കയിൽ ചിലയിടങ്ങളിൽ വാട്ട്സാപ് ,ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തേ പരാതി ഉണ്ടായിരുന്നു.എന്നാൽ ഗൂഗിൾ സേവനങ്ങളിലുണ്ടായ തടസമുമായി ഇതിന് യാതൊരു ബന്ധവുമില്ല.