ഇന്ത്യയിൽ പൗ​ര​ത്വ നിഷേ​ധമെന്ന് യൂറോപ്യൻ യൂണിയൻ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിക്കെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുമ്പോൾ ഇന്ത്യക്കെതിരേ ആഞ്ഞടിക്കാൻ യൂ​റോ​പ്യ​ൻ യൂ​ണി​യനും. ഈ ആഴ്ച ആരംഭിക്കുന്ന യൂറോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്റെ സമ്പൂർണ സമ്മേളനത്തിൽ ആകെയുള്ള 75 lഅംഗങ്ങയ്യിൽ 626 പേർ ചേർന്നാണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നത്. അതേ സമയം ഇന്ത്യയ ടെ ആഭ്യന്തര കാര്യത്തിൽ പ്രമേയം അവതരിപ്പിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ പിന്തിരിയണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ആ​റ് പ്ര​മേ​യ​ങ്ങ​ളാ​ണ് പൗരത്വ നിയമ ഭേദഗതി, കാഷ്മീർ വി​ഷ​യ​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ക്കു​ക.  ഇന്ത്യയ്ക്ക് ഇത് വ​ലി​യ ന​യ​ത​ന്ത്ര തി​രി​ച്ച​ടിയാകുമെന്നാണ് സൂചന.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൗ​ര​ത്വ നി​ഷേ​ധ​മാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ പ്രോ​ഗ്ര​സ് അ​ല​യ​ൻ​സ് ഓ​ഫ് സോ​ഷ്യ​ലി​സ്റ്റ് ആ​ൻ​ഡ് ഡെ​മോ​ക്രാ​റ്റ്സ്, യൂ​റോ​പ്യ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി, യൂ​റോ​പ്യ​ൻ യു​ണൈ​റ്റ​ഡ് ലെ​ഫ്റ്റ് ആ​ൻ​ഡ് നോ​ർ​ഡി​ക് ഗ്രീ​ൻ ലെ​ഫ്റ്റ്, യൂ​റോ​പ്യ​ൻ ഫ്രീ ​അ​ല​യ​ൻ​സ്, ക​ൺ​സ​ർ​വേ​റ്റീ​വ്സ് ആ​ൻ​ഡ് റി​ഫോ​ർ​മി​സ്റ്റ്സ്, റെ​ന്യൂ യൂ​റോ​പ് ഗ്രൂ​പ് എ​ന്നീ ആ​റ് ഗ്രൂ​പ്പു​ക​ളാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി ആ​ഗോ​ള അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണ്. മ​നു​ഷ്യ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തും വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തെ രാ​ജ്യ​മി​ല്ലാ​ത്ത​വ​രാ​ക്കി മാ​റ്റു​ന്ന​തു മാണ്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ടം ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും അ​വ​രി​ല്‍ കു​റ്റാ​രോ​പ​ണം ന​ട​ത്തു​ക​യും പ്ര​തി​പ​ക്ഷ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ ഗ്രൂ​പ്പു​ക​ളെ​യും സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും നി​ശ​ബ്ദ​രാ​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നും യൂറോപ്യൻ യൂണിയൻ അം​ഗ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.ഫ​ല​പ്ര​ദ​വും ശ​ക്ത​വു​മാ​യ മ​നു​ഷ്യാ​വ​കാ​ശ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​വ​ണ​മെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നോ​ട് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്ത് അംഗീകരിച്ച നിയമത്തിനെതിരേ യൂറോപ്യൻ യൂണിയൻ പ്രമേയം കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ വിശദീകരണം.