ന്യൂഡെൽഹി: ഒരു വർഷം കൊണ്ട് സൗജന്യമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരം.
കേന്ദ്ര ടൂറിസം വകുപ്പിന്റ പുതിയ പദ്ധതിയിലാണ് ഇന്ത്യയിലെ 15 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരു വർഷത്തിനകം സന്ദർശിക്കാൻ യാത്രാ ചെലവ് സർക്കാർ വഹിക്കുക.
കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്സിംഗ് പട്ടേൽ ഒഡീഷയിൽ നടന്ന ദേശീയ ടൂറിസം സെമിനാറിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
15 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരു വർഷത്തിനകം സന്ദർശിക്കുന്നവർക്ക് യാത്രാചെലവ് നൽകും. അവരുടെ ഫോട്ടോകൾ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം സംസ്ഥാനത്തിനു പുറത്തുളള 15 സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം എന്നും മന്ത്രി അറിയിച്ചു.